എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തി
കൊക്കയാര്‍: പഞ്ചായത്തിന്റയും ജല ജീവന്‍ മിഷന്റെയും നേതൃത്വത്തില്‍ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റു കളെ യോജിപ്പിച്ചുകൊണ്ട് പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ്
കുറ്റിപ്ലങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥികളെയും, പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാലി നാരകം പുഴയില്‍ നിന്നും ആരംഭിച്ച പഞ്ചായത്ത് അങ്കണത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന ജനപ്രതിനിധി നെച്ചൂര്‍ തങ്കപ്പന്‍ പതാക ഉയര്‍ത്തി, പ്രസിഡണ്ട് പ്രിയ മോഹനന്‍ സ്വതന്ത്ര്യഗിന സന്ദേഷം നല്‍കി. ഭരണസമിതി അംഗം സ്വര്‍ണ്ണലത അപ്പുക്കുട്ടന്‍ ദേശഭക്തിഗാനം ആലപിച്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിനി ജയകുമാര്‍, വൈസ് പ്രസിഡന്റ് കെ എല്‍ ഡാനിയല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍ പേഴ്‌സണ്‍ അന്‍സല്‍ന സക്കീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പിവി വിശ്വനാഥന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം മോളി ഡൊമിനിക്, ഗവണ്‍മെന്റ് സ്‌കൂള്‍ കുറ്റിപ്ലങ്ങാട് ഹെഡ്മിസ്ട്രസ്,ഹോമിയോ ഡോക്ടര്‍ മാനസി,ആയുര്‍വേദ ഡോക്ടര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, ആശാവര്‍ക്കര്‍ ആലീസ് രാജേഷ,് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വാര്‍ഡ് മെമ്പര്‍ സഞ്ജിത് കെ ശശി നന്ദി രേഖപ്പെടുത്തി.