ശ്രീനാരായണ ഗുരുദേവ ജയന്തി അതിവിപുലമായി ആഘോഷിക്കും. ഹൈറേഞ്ച് യൂണിയൻ
മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവ ജയന്തി യൂണിയനു കീഴിലെ
38 ശാഖകളിലും അതിവിപുലമായ ആഘോഷിക്കുവാൻ
ഹൈറേഞ്ച് യൂണിയൻ ആസ്ഥാനത്ത് ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു.
ചതയ ദിനാഘോഷത്തിന് മുന്നോടിയായി ചിങ്ങും ഒന്നിന് യൂണിയൻ, ശാഖാ യോഗം, പോഷക സംഘടന ഓഫീസുകൾ എന്നിവിടങ്ങളിൽ പീത പതാക ഉയർത്തും
യൂണിയന് കീഴിലെ 6100 ഭവനങ്ങളിലും
അന്നേദിവസം പീതപതാകകൾ സ്ഥാപിക്കും ഗുരു ജയന്തി ദിനാഘോഷത്തോടനുബ ദിനത്തിൽ
ശാഖ ഗുരുദേവ ക്ഷേത്രങ്ങളിൽ
സമൂഹപ്രാർത്ഥന ഗുരുദേവകൃതി ആലാപനം ,ഗുരുദർശനഭാഷണം,ചതയദിന ഘോഷയാത്ര ,സമ്മേളനം എന്നിവ നടത്തും. എല്ലാ ശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ ഭക്തി യാദ രപൂർവ്വം
ഗുരു സമാധി ദിനാചരണം നടത്തുവാനും
തീരുമാനിച്ചു.പ്രസിഡണ്ട് ബാബു ഇടയാടി കുഴി അധ്യക്ഷത വഹിച്ച യോഗം യൂണിയൻ സെക്രട്ടറി അഡ്വ. പി .ജീ രാജ്
ഉദ്ഘാടനം ചെയ്തു എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി അനിയൻ, ഷാജി ഷാസ് യൂണിയൻ കൗൺസിലർ
രാജപ്പൻ ഏന്തയാർ എന്നിവർ പ്രസംഗിച്ചു
യൂണിയനു കീഴിലെ ശാഖകളിലെ ഭാരവാഹികൾ പ്രവർത്തക യോഗത്തിൽ പങ്കെടുത്തു.