എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ ആരംഭിച്ചു
എംപ്ലോയബിലിറ്റി സെന്ററിൽ
രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോബ് ഫെയറുകളിലേക്കും ഡ്രൈവുകളിലേക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള പതിനെട്ടിനും 35 വയസിനും ഇടയിൽ പ്രായമുള്ള യുവതിയുവാക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 16 മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ -0481 -2563451/2565452.