പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
എരുമേലി: കണമല കരയിൽ ആറാട്ടുകയം ഭാഗത്ത് ചെറുവള്ളിയിൽ വീട്ടിൽ രാജു മകൻ റിജോ രാജു (27) വിനെയാണ് പോക്സോ നിയമപ്രകാരം എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി 2019 മുതൽ അതിജീവിതയുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്. എച്ച്.ഓ അനിൽകുമാർ, എസ്.ഐ. മാരായ അനീഷ്, സുരേഷ്. കെ ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രംഗനാഥൻ, സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.