കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ
കോട്ടയം : കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ തന്നെയെന്ന് പോലീസ്.റമ്മി കളിച്ചും ലോട്ടറി നടത്തിയും വരുത്തിയ കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയത്
കഴിഞ്ഞ ദിവസമാണ് കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ ലധികം സ്വർണവും പണവും കവരുകയായിരുന്നു കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, മോഷ്ടാവിന്റെ കയ്യിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിൻ്റെ പല ഭാഗത്തു നിന്നും കണ്ടെടുത്തിരുന്നു. ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ
ദേവാലയത്തിലേക്ക് പോയ സമയഅതായിരുന്നു മോഷണം.
സംഭവം പുറത്തുവന്നതിലും പിന്നാലെ ശാസ്ത്രീയ അന്വേഷണസംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
റമ്മി കളിച്ചും പാമ്പാടിയിൽ ലോട്ടറി കട നടത്തിയും ഇയാൾക്ക് അമിതമായ കടം ഉണ്ടായിരുന്നു. ഈ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് പദ്ധതിയിട്ടത് എന്ന് പറയപ്പെടുന്നു