ഹരിതകർമ്മസേന ജില്ലാതല സംഗമം 13ന

 

കോട്ടയം: ഹരിതകർമ്മസേന ജില്ലാതല സംഗമവും സ്മാർട്ട് ഗാർബേജ് ആപ്പ് ജില്ലാതല ഉദ്ഘാടനവും ഓഗസ്റ്റ് 13ന് രാവിലെ 10ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്മാർട്ട് ഗാർബേജ് ആപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ വിഷയാവതരണം നടത്തും.
കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, എ.ഡി.സി(ജനറൽ) ജി. അനീസ്, കെൽട്രോൺ സ്റ്റേറ്റ് പ്രോജക്ട് മാനേജർ റ്റി.ശിവൻ, ക്ലീൻ കേരള കമ്പനി അസിസ്റ്റന്റ് മാനേജർ സഞ്ജു വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page