പാറത്തോട്ടിൽ ദേശീയ വ്യപാരി ദിനം ആചരിച്ചു
ദേശീയ വ്യപാരി ദിനം ആചരിച്ചു.
പാറത്തോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എ.അബ്ദുൽ അസീസ് വ്യാപാര ഭവൻ മുന്നിൽ പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് പതാക ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി സോമർ പ്ലാപ്പള്ളി, വി എസ് , രാമചന്ദ്രൻ (ട്രഷർ ) സൈഫുദ്ദീൻ, ബിജി കമാൽ, ഫൈസൽ ബഷീർ, ബിജു അമല , സോണി ബോർമ്മക്കട, പി.എ.ഷാഹുൽ ഹമീദ്, കെ.എ.അബ്ദുൽ കരീം, വനിതാ വിംഗ് പ്രസിഡന്റ് സ്വപ്നാ റോയ്, റീനാമോൾ , ബിജി ആർ സി എം., യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് ഈസാ അബ്ദുള്ള അലിയാർ, മഹേഷ് കൊട്ടാരം ,ബ്‌സ്‌മി ഷക്കീർ , എച്ച് ആർ എ പ്രസിഡന്റ് രാജു മരിയ, പി.കെ. വഹാബ്, ഷാജി മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.