കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച
കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച
കോട്ടയം:വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ ലധികം സ്വർണവും, പണവും കവർന്നു.
കോട്ടയം പാമ്പാടി കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.
കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, മോഷ്ടാവിനെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിൻ്റെ പല ഭാഗത്തു നിന്നും കിട്ടി.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ
ദേവാലയത്തിലേക്ക് പോയ സമയത്തും, മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് കവർച്ച നടന്നത്.
വീടിൻ്റെ മറ്റു മുറികളിൽ വച്ചിരുന്ന അലമാരകളും കുത്തി തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
വീടിൻ്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
കവർച്ച നടത്താൻ എത്തിയവർ വീടുമുഴുവൻ മുളകുപൊടി വിതറി യിട്ടുമുണ്ട്.
അച്ചൻ്റെ മുറിയിലെ അലമാര തകർത്ത് സ്വർണവും, പണവും കവരുകയും, മറ്റ് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമാണ്.
പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽ കൂടി ഓടി രക്ഷപ്പെട്ടു എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്.