എരുമേലിയിൽ ബൈക്കും ബസും കൂട്ടിയിടിച്ചു യുവാക്കൾക്ക് പരിക്കേറ്റു

ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

എരുമേലി : ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ എരുമേലി സ്വദേശികളായ രണ്ടുപേർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ശനിയാഴ്ച ഉച്ചയോടെ എരുമേലി – മുണ്ടക്കയം റോഡിൽ ചരള ആനക്കല്ല് ഭാഗത്ത്‌ വെച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിച്ച ഇരുമ്പൂന്നിക്കര സ്വദേശി പുതുപ്പറമ്പിൽ പ്രദീഷ് (38), സുഹൃത്ത് ഇടമല സുമേഷ് (40) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page