സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് (Plus One first allotment) നാളെ (വെള്ളിയാഴ്ച) രാവിലെ 9ന് പ്രസിദ്ധീകരിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കുന്നത് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് ലിസ്റ്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു. ഈ കാലതാമസം പരിഗണിച്ചാണ് ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page