ഓണസമ്മാനങ്ങളുമായി ജനത സൂപ്പര്‍ മാര്‍ക്കറ്റ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനത സൂപ്പര്‍ മാര്‍ക്കറ്റില്‍ ڇഓണം ഓഫര്‍ڈ പ്രഖ്യാപിച്ചു. 2000 രൂപയില്‍ കൂടുതല്‍ ഉള്ള ഓരോ പര്‍ചേയ്സിനും സമ്മാനകൂപ്പണുകള്‍ നല്കുന്നു. ഓണത്തിന് ഇവ നറുക്കിട്ട് വിലപിടിപ്പുള്ള വിവിധ സമ്മാനങ്ങള്‍ വിതരണം നടത്തുന്നു. കൂടാതെ ഇന്നുമുതല്‍ ഇവിടെനിന്നും സാധനം വാങ്ങുന്ന കസ്റ്റമര്‍ക്ക് ڇഎന്‍റെ ജനതڈ എന്ന പ്രിവിലേജ് കാര്‍ഡ് നല്കും. ഇതിലൂടെ കസ്റ്റമര്‍ക്ക് വിലയില്‍ 1% ഡിസ്ക്കൗണ്ടും ലഭ്യമാകുന്നു. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്‍റ്
കെ ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം പ്രവിലേജ് കാര്‍ഡിന്‍റെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യകാര്‍ഡിന്‍റെ കോപ്പി ആദ്യകാല മെമ്പറായ ഏലിക്കുട്ടി ടീച്ചറിന് നല്‍കിയാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോളി മടുക്കകുഴി, സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, തോമസുകുട്ടി ഞള്ളത്തുവയലില്‍, റ്റോജി വെട്ടിയാങ്കല്‍,
മോഹനന്‍ റ്റി.ജെ., സെക്രട്ടറി ഷൈജു കെ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.