മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു
മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്. അതിനിടെ, കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ വനമേഖലയിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലം പള്ളിമൺ ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയിൽ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി. 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ അവധി നൽകി. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. നാളെവരെ അറബിക്കടലിൽ മത്സ്യബന്ധനം നിരോധിച്ചു. ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്