വട്ടവടയില്‍ ഭൂമി വിണ്ടു താണു; മൂന്നാറില്‍ കനത്ത മഴ; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്.
തൊടുപുഴ∙ മൂന്നാർ വട്ടവടയിൽ വൻ കൃഷി നാശം. 10
ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകൻ
അയ്യപ്പന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വി ണ്ടുതാണു. മൂന്നാറിൽ കനത്തമഴ തുടരുന്നു. ജില്ലയുടെ മറ്റ്മേഖലകളിൽ മഴയില്ല. ഇവി ടങ്ങളിൽ
ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേർ
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു.
അതേസമയം, ഇടുക്കിഅണക്കെട്ടിൽ ബ്ലൂഅലർട്ട്
പ്രഖ്യാ പി ച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ
അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാർ
ജലം കൊണ്ടുപോകുന്നതിന്റെഅളവ്തമിഴ്നാ ട്കുറച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് 134.85 അടിയിലെത്തി
നിൽക്കുകയാണ്. 137 അടിയിൽ ജലനിരപ്പ്എത്തിയാല്
ആദ്യ മുന്നറിയിപ്പ്നൽകും.