മൂവാറ്റുപുഴയിൽ പാലത്തിന്റെഅപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; എംസി റോഡില്‍ വണ്‍വേ .

മൂവാറ്റുപുഴ∙ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു
സമീപം വലി യ ഗര്‍ത്തം. ആശങ്ക സൃഷ്ടിച്ച്ഗര്‍ത്തം
വലുതാകുന്നതിനെ തുടർന്ന്പാലത്തിലൂടെയുള്ള
ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ്
വാഹനങ്ങൾ കടത്തി വി ടുന്നത്. ചൊ വ്വാഴ്ച രാത്രി
എട്ടരയോടെയാണ്ഇവി ടെ കുഴി രൂപപ്പെട്ടത്. ഗര്‍ത്തം
രൂപപ്പെട്ട ഭാഗം കൂടുതല്‍ പൊളിച്ച്പരിശോധന നടത്തി .

കച്ചേരിത്താഴം പാലത്തിനോട്ചേർന്ന്ഏകദേശം 10 മീറ്റർ
മാറിയാണ്ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസേന
ആയിരക്കണകി നാളുകൾ സഞ്ചരിക്കുന്ന എംസി
റോഡിനോട്ചേർന്നാണ്ഗര്‍ത്തം എന്നുള്ളത്അപകട
സാധ്യത വർധിപ്പി ക്കുന്നു.

ഗര്‍ത്തം അനുനിമിഷം വലുതാകുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർസ്ഥലത്തെത്തി
പരിശോധനആരംഭിച്ചി ട്ടു ണ്ട്. നഗരത്തിലും എംസി
റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത
ഉള്ളതിനാൽ പൊലീ സ്സംഘവുംസ്ഥലത്തുണ്ട്. അപ്രോച്ച്
റോഡിനടിയില്‍ മണ്ണ്ഒലി ച്ചുപോയെന്ന
സംശയമുള്ളതിനാല്‍ വി ശദമായ പരിശോധനയാണു
നടത്തുന്നത്.മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ്  ദുരിതാശ്വാസ ക്യാംപ്  കൂടി തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page