കൂട്ടിക്കലില്‍ പുഴയില്‍ വീണ് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി
കൂട്ടിക്കലില്‍ പുഴയില്‍ വീണ് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി.മന്ത്രി വി എന്‍ വാസവന് അന്തിമോപചാരമര്‍പ്പിച്ചു
കൂട്ടിക്കല്‍: മലവെള്ളപാച്ചിലില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ മുഹയ്ദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. മന്ത്രി വി എന്‍ വാസവന്,പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി,പ്രാദേശിക രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് റിയാസ് പുല്ലകയാറ്റിലെ മലവെള്ള പാച്ചിലില്‍ അകപ്പെട്ടത് പിന്നീട് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടുകൂടി സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലില്‍ കൂട്ടിക്കല്‍ ചപ്പാത്തിനു സമീപത്തുവെച്ച് മൃതദേഹം കണ്ടത്തുകയായിരുന്നു.റസിയയാണ് റിയാസിന്റെ ഭാര്യ,റിസാന,റാഷിദ,റംസിയ എന്നിവര്‍ മക്കളാണ്