മുണ്ടക്കയത്ത് കനത്ത മഴ : മുണ്ടക്കയം – എരു മേലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
മുണ്ടക്കയത്ത് കനത്ത മഴ : മുണ്ടക്കയം – എരു മേലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
മുണ്ടക്കയം – മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മുണ്ടക്കയം – എരുമേലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയം കോസ് വെയിലും , വണ്ടൻപതാൽ , കരിനിലം, കുളമാക്കൽ എന്നീ സ്ഥലങ്ങളിലെ വീടുകളിലും വെള്ളം കയറി. കരിനിലത്തും ഗതാഗത തടസ്സം. തോടിന് ഇരുകരകളിലും താമസ്സിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.