കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കാവാലിയില്‍ റോഡ് പണിയുടെ പേരില്‍ അനധികൃത പാറമട
കൂട്ടിക്കലില്‍ കഴിഞ്ഞ വര്‍ഷം പതിമൂന്നുരുളുകള് പൊട്ടിയ പതിനൊന്ന് പേര് മരിച്ച മൂന്നാം വാര്‍ഡില്‍ റോഡ് പണിയുടെ പേരില്‍ അനധികൃത പാറമട. ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും പ്രളയ ദുരിതാശ്വാസത്തിന്റെ തിരക്കില്‍ മൗനാചരണം തുടരുന്നു.
കൂട്ടിക്കല്‍:കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കാവാലിയില്‍ റോഡ് പണിയുടെ പേരില്‍ അനധികൃത പാറമട സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയുടെ പാറപൊട്ടിച്ച് കടത്തുന്നു.വിവരമറിഞ്ഞിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായും ആരോപണമുയരുന്നു.കൂട്ടിക്കല്‍ കാവാലി ചോലത്തടം റോഡിന്റെ ടാറിംഗിന്റെ മറപിടിച്ചാണ് പാറമട പ്രവര്‍ത്തിക്കുന്നത് ഇവിടെ നിന്നും പാറ പൊട്ടിച്ചു ക്രഷര്‍ യൂണിറ്റില്‍ കൊണ്ടുപോയി മെറ്റലാക്കി റോഡ് പണിനടത്തുന്നതെന്നാണ് കരാറുകാരന് പ്രചരിപ്പിക്കുന്നതത്രേ.ഈ യമണ്ടന്‍ മണ്ടത്തരം വിശ്വസിച്ച് ചില ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ഇതേറ്റുപാടുന്നുണ്ട. ഇവിടെ നിന്നും പൊട്ടിക്കുന്ന പാറ മേഖലയില്‍ വില്പന നടത്തിയിരുന്നു എന്നാല്‍ ആരോപണമുയര്‍ന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് വീടുവെയ്ക്കുവാന്‍ പാറ നല്‍കിയെന്ന രീതിയിലാണ് പ്രചാരണം.റോഡ്് പണി ഏറ്റെടുത്ത കരാറുകാരന് ഇവിടെ സ്വന്തമായി വാങ്ങിയ ഭൂമിയിലാണ് മട സ്ഥാപിച്ചിരിക്കുന്നത്.ഈ വാര്‍ഡില്‍ മീറ്ററുകള്‍ക്കപ്പുറമാണ് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായി പത്തു പേര് മരണമടഞ്ഞത്.ചെറുതും വലുതുമായി ഏകദേശം പതിമൂന്നോളും ഉരുള്‍പൊട്ടലുമുണ്ടായിരുന്നു