കൂട്ടിക്കലിൽ അസർ നന്മ വില്ലേജ് ശിലാസ്ഥാപനം നടത്തി
കൂട്ടിക്കൽ: പ്രളയ ബാധിതർക്കായി
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന അസർ ഫൗണ്ടേഷനും നോർത്ത് അമേരിക്കൻ മലയാളി മുസ്ലിം അസോസിയേഷനും (നന്മ ) ചേർന്ന് നിർമ്മിച്ച് നൽകുന്ന പത്തു വീടുകളുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെയും നിർമ്മാണ ഉദ്ഘാടനം നടത്തി. അസർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ, നന്മ ചാരിറ്റി വിങ് കോർഡിനേറ്റർ റിയാസ് അബ്ദുൽ ഖാദർ എന്നിവർ സംയുക്തമായി ശിലാസ്ഥാപനം നടത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഓടിച്ചുകുത്തി മേഖലയിൽ നിർമ്മിക്കുന്ന അസർ- നന്മ വില്ലേജ് 2023 മാർച്ച് മാസത്തിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറും. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് ഇമാം ഹാഫിസ് ഇജാസുൽ കൗസരി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ ചെറിയാൻ സാർ, ശുഹൈബ് മുഹമ്മദ്, പി എം അബ്ദുൽ സലാം, പി എച്ച് . ഹനീഫ, സുബൈർ മൗലവി, മുഹമ്മദ് അൻസാരി, അനൂപ് ലത്തീഫ്, ഷാജി പാടിക്കൾ, പി.എസ്. അൻസാരി, ഷംസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.