സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം സമ്മാനിച്ചു
സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം സമ്മാനിച്ചു
കോട്ടയം:മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമ്മയ്ക്കായി സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം വിതരണം ചെയ്തു.കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജു രാജിന് പുരസ്കാരം സമ്മാനിച്ചു.ഇരുപത്തിഅയ്യായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ നിർമല ജിമ്മി, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി അനീഷ് കുര്യൻ, സനൽ ഫിലിപ്പ് ഫൗണ്ടേഷൻ ചെയർമാൻ കെ വി മധു, എം എസ് അനീഷ് കുമാർ, നിഷാദ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.