ബസുമായി കൂട്ടിയിടിച്ചു:ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു.
*കോട്ടയത്ത് കെ.കെ റോഡിൽ വടവാതൂരിലെ ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.*
കോട്ടയം :ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു.
ശനിയാഴ്ച്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻ ഭാഗം പൂർണമായും തകർന്നു.
നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടിൽ ബിജു (42) വിനാണ്
പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന
ഇദ്ദേഹത്തിന്റെ ഭാര്യ, കുഞ്ഞ് എന്നിവർക്കും പരിക്കേറ്റു.
ഇടിയിൽ മുൻഭാഗം തകർന്നതോടെ അരയ്ക്ക് താഴെ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ബിജുവിനെ ഓട്ടോ പൊളിച്ചാണ് ഏറെ ശ്രമകരമായി പുറത്തെടുത്തത്.
ബിജുവിനെ തൊട്ടു സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്കു മാറ്റി.