ഹൃദയസംബന്ധമായ അസുഖവും കടുത്ത വൃക്കരോഗവും സഹായം തേടുന്നു
കോരുത്തോട്: ചികിത്സാ സഹായം തേടുന്നു
കോരുത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ താമസിക്കുന്ന തങ്കച്ചൻ ചികിത്സാ സഹായം തേടുന്നു.
2021 സെപ്തംബറിൽ
നെഞ്ചുവേദന അനുഭവപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെയാണ് തങ്കച്ചൻ തന്റെ രോഗവിവരമറിയുന്നത്.
വിദഗ്ധ പരിശേധനയിൽ ഹൃദയസംബന്ധമായ അസുഖം കൂടാതെ കടുത്ത വൃക്കരോഗം
കൂടി ഉള്ളതായും അറിഞ്ഞു. ഇവിടെ നിന്നും ഡിസ്ചാർജ്ജ് ആയി കഴിഞ്ഞ് 14
ദിവസം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയും കോട്ടയം
മെഡിക്കൽ കോളേജിലെ തുടർചികിത്സ നടത്തിവരികയുമാണ്. ഇപ്പോൾ ആഴ്ച്ചയിൽ 2 ഡയാലി
സിസ് വീതം നടത്തിവരുന്നു. ഒരുമാസം
വാഹനകൂലിയും, ചികിത്സാ ചെലവും കൂടി 30,000/- രൂപയെങ്കിലും വേണ്ടി വരുന്നുണ്ട്.ബാങ്ക്
വായ്പയെടുത്തും കടം വാങ്ങിയും ആണ് ഇതുവരെ ചികിത്സ നടത്തിയത്. കടുത്ത വൃക്കരോഗവും ഹൃദയസംബന്ധമായ ഗുരുതരരോഗവും മൂലം ഇപ്പോൾ ഇടതു
കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടതുകൊണ്ട് ഭർത്താവിന്റെ പരിചരണത്തിന് 2 പേരുടെ
സഹായം വേണ്ടിവരുന്നുണ്ട്. തങ്കച്ചന്റെ ജീവന് വേണ്ടി നാളിതുവരെ ലക്ഷക്കണക്കിന് രൂപയാണ് നിർധന കുടുംബം ചിലവാക്കിയത്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതുമാണ് തങ്കച്ചന്റെ കുടുംബം.
മൂത്ത മകളുടെ വിവാഹം 2022 സെപ്തംബർ മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്.
വിവാഹത്തിന് സ്വരുക്കൂട്ടി വച്ചിരുന്ന പണവും, ബാങ്കവായ്പയും,
മറ്റ് പലരിൽ നിന്നും കടം വാങ്ങിയ ഇനത്തിലും ഭാരിച്ച കടബാദ്ധ്യതയാണ് ഇപ്പോൾ കുടുംബത്തിനുള്ളത്.
തുടർചികിത്സക്കും, മുന്നോട്ടുള്ള ജീവിതത്തിനും മാർഗ്ഗം കാണാതെ ഏറെ വിഷമിക്കുന്ന ഇവർക്ക് സഹൃദയർ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
8078866510
Gpay number : 95 62 66 71 24
A/C :67221394360
IFSC: SBIN0070380