കോരുത്തോട് സി കെ എം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ: പിടിഎ വാർഷികവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി
കോരുത്തോട്: സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പിടിഎ വാർഷികം, പ്രതിഭാ പുരസ്കാര സമർപ്പണം , ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടത്തി.
പിടിഎ പ്രസിഡണ്ട് എം പി ഉദയകുമാർ അധ്യക്ഷത വഹിച്ച യോഗം
സ്കൂൾ മാനേജർ എം എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
പ്രിൻസിപ്പൽ അനിതാ ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഐപിഎസ് നേടിയ കെ വി . വിജയൻ ,
എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ആർ.രാഹുൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന അസിസ്റ്റൻറ് കമ്മീഷണർ , ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റൻറ് കോഡിനേറ്റർ എന്നീ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
പി.ആർ. പ്രവീൺ,
റാങ്ക് ജേതാക്കളായ ആർ സിദ്ധാർത്ഥ് , വൃന്ദ സാബു,
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചൂ.
സീഡ് ക്ലബ്ബ് .ബ്ലോക്ക് അംഗം രത്നമ്മ രവീന്ദ്രനും
ആർട്സ് ക്ലബ്ബ് മാനേജിങ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനിയിലും ഉദ്ഘാടനം ചെയ്തു.
സ്കൂൾ യൂട്യൂബ് ചാനൽ ലോഗോ പ്രകാശനം മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജി മങ്കുഴിയിൽ നിർവ്വഹിച്ചു.
പഞ്ചായത്തംഗം ശ്രീജ ഷൈൻ’ എച്ച്. എസ് എസ് പ്രിൻസിപ്പൽ എസ്.റ്റിറ്റി, വൈസ് പ്രിൻസിപ്പൽ സി.എസ്.സിജു, ‘ .എൽ .പി .എസ് വൈസ് പ്രിൻസിപ്പൽ രജനി രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഉഷാ സജി
പി ടി എ വൈസ് പ്രസിഡണ്ട് രമ ഹരിഷ്
എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ കലാമേള, സ്നേഹവിരുന്ന്
എന്നിവയും നടത്തി
ഭാരവാഹികൾ
കെ.എം.രാജേഷ് , (പി.ടി.എ, പ്രസിഡൻറ്)
രമ ഹരിഷ് (വൈസ് പ്രസിഡൻറ്),
അജിത സുനിൽ കുമാർ
(എം.പി.ടി.എ, പ്രസിഡൻറ്)
സജന സുധീഷ്, ആര്യ സുഭാഷ്, മഞ്ജുഷ അഭിലാഷ് ,സ്നേഹ അരുൺ,എം.കെ.സാജൻ,പി.മനോജ് കുമാർ, കെ.എ.വിനോദ്, സുനിത വിനോജ്, മോനിഷ അനൂപ് ,വിനീത അജികുമാർ, എം.പി.ഉദയകുമാർ( കമ്മിറ്റി അംഗങ്ങൾ)