പ്ലസ് വണ്‍ പ്രവേശനം: സമയക്രമം പുതുക്കി, ട്രയൽ അലോട്ട്മെന്റ് 28ന്
പ്ലസ് വണ്‍ പ്രവേശനം: സമയക്രമം പുതുക്കി, ട്രയൽ അലോട്ട്മെന്റ് 28ന്
തിരുവനന്തപുരം :ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. ഈ മാസം 28ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ്. ഓഗസ്റ്റ് 20ന് മുഖ്യഅലോട്മെന്റ് അവസാനിക്കും. 22 ന് ക്ലാസുകൾ ആരംഭിക്കും. ഓഗസ്റ്റ് 23 മുതൽ 30 വരെ സപ്ലിമെന്ററി പ്രവേശനം നടത്തുക.
സ്പോർട്സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്റ് 17നും പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വാട്ടയിൽ അടുത്ത മാസം ആറോടെ ഡേറ്റാ എൻട്രി പൂർത്തിയാക്കി ഒൻപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അഡ്മിഷൻ ആരംഭിക്കും. മാനേജ്മെന്റ്, അണ്‍എയ്ഡഡ് പ്രവേശനം ഓഗസ്റ്റ് ആറോടെ ആരംഭിച്ച് 20 ഓടെ അവസാനിപ്പിക്കും.