നിർമ്മലഗിരി കല്ലു കീറി റോഡിന്റെ ശോചനീയാവസ്ഥ:ജനകീയ സമരം നടത്തി
പെരുവന്താനം :40 ലക്ഷം രൂപ ലക്ഷം ഉപയോഗിച്ച് പണികഴിപ്പിച്ച നിർമ്മലഗിരി കല്ലു കീറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ നടത്തിയ ജനകീയ പ്രക്ഷോഭത്തിൽ 200 ഓളം പേർ പങ്കെടുത്തു നിർമ്മലഗിരി പള്ളിയിൽ നിന്നും ആരംഭിച്ച് പൊട്ടിപ്പൊളിഞ്ഞ ചെളികുണ്ടായി കിടക്കുന്ന നിർമ്മലഗിരി കവലയിലെത്തി ചെളിയിൽ കൂടെ നടന്ന് കാലുകഴുകി പ്രതിഷേധം നടത്തി
പ്രതിഷേധത്തിൽ ജനകീയ സമിതി അംഗങ്ങളായ രഞ്ജിത്ത് മാളിയേക്കൽ, ടിജോമോൻ നരിക്കുഴി, എബിൻ പാലുക്കുന്നേൽ, ജയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു
ഇതിൽ മേൽ തുടർനടപടികൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടായില്ലെങ്കിൽ നാഷണൽ ഹൈവേ ഉപരോധം പോലുള്ള ബഹുജനപ്രക്ഷോഭങ്ങൾ നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു