നിർമ്മലഗിരി കല്ലുകീറി റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാർ സമരത്തിന്
മുണ്ടക്കയം:നിർമ്മലഗിരി കല്ലുകീറി റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാർ സമരത്തിന്.ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും വാർഡ് അംഗത്തിന്റെയും അനാസ്ഥയ്‌ക്കെതിരെയും നടത്തുന്ന സമരത്തിന് നാളെ തുടക്കമാവും
ജില്ലാ പഞ്ചായത്ത് അംഗം കെ റ്റി ബിനു നിർമ്മലഗിരി കവല മുതൽ കല്ലുകറി വരെ റോഡ് ടാറിങ്ങിനു 40 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു എന്നാൽ പറഞ്ഞ ദൂരത്തിൽ പണി പൂർത്തിയാക്കാതെ നിർമ്മലഗിരി കയറ്റം കോൺക്രീറ്റിങ്ങും പാലത്തിന്റെ പണിയും കഴിഞ്ഞപ്പോൾ ഫണ്ട് തീർന്നുപോയി എന്ന കാരണത്താൽ റോഡ് പണി നിർത്തുകയായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മെമ്പർ വാക്കുമാറിയെന്നും ഇവർ പറയുന്നു.
ഇപ്പോൾ കാൽനട യാത്ര പോലും സാധ്യമാകാത്ത നിലയിൽ ചെളികുണ്ടായി മാറിയിരിക്കുകയാണ്.ജനകീയ പ്രക്ഷോഭത്തിന് ഞായറാഴ്ച രാവിലെ എട്ടരക്ക് നിർമല ഗിരി കവലയിൽ തുടക്കം കുറിക്കും.