പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷിക്കാം
പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷിക്കാം
കൊച്ചി :പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം വരാത്തതിനാല്‍ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10–ാം ക്ലാസ് ഫലം വന്നിരുന്നു. വിദ്യാർഥികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇന്നുവരെ സമയപരിധി നീട്ടിയിരുന്നു. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.