മുണ്ടക്കയം പുത്തൻചന്തയിൽ മലഞ്ചരക്ക് കടയിൽ നിന്നും ലക്ഷങ്ങളുടെ മോഷണം
മുണ്ടക്കയം: പുത്തഞ്ചന്തയിൽ മലഞ്ചരക്ക് കടയിൽ നിന്നും ലക്ഷങ്ങളുടെ മോഷണം. പുത്തൻചന്തയിൽ
പ്രവർത്തിക്കുന്ന തോപ്പിൽ റബേഴ്സിൽ
നിന്നുമാണ് പണവും മലഞ്ചരക്ക് ഉത്പന്നങ്ങളും മോഷ്ടാവ് കവർന്നത്.
തോപ്പിൽ സജീവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുധനാഴ്ച രാത്രിയിൽ മോഷണം നടന്നത്. കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ച് കുത്തിതുറന്നിട്ടുണ്ട്.85000 രൂപയും ലക്ഷങ്ങളുടെ മലഞ്ചരക്ക് ഉത്പന്നങ്ങളും കവർന്നിട്ടിട്ടുണ്ട്.
മലഞ്ചരക്ക് സാധനങ്ങളും പണവും കവർന്ന മോഷ്ടാവ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക്കുമായിട്ടാണ് രക്ഷപ്പെട്ടത്
വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയ പ്പോളാണ് മോഷണം അറിയുന്നത്.പോലീസിൽ വിവരമറിച്ചതോടെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.