നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക് പരുക്ക്.

ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക്
പരുക്ക്. പീരുമേട് മത്തായി
കൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ അബ്ദുൾ റഹ്മാൻ, മകൻ അഞ്ചര വയകുരാൻ അർത്താഫ്
എന്നിവർക്കാണ് പരുക്കേറ്റത്. അബ്ദുൾ റഹ്മാനെ പാലാ മെഡ്സിറ്റി
ആശുപത്രിയിലും കുട്ടിയെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന
അബ്ദുൾ റഹുമാന്റെ ഭാര്യ ഷഹാന പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയ പാതയിലെ കൊടും വളവിൽ ക്രാഷ്
ബാരിയർ തകർത്താണ് കാർ കൊക്കയിലേക്ക് വീണത്. നിരവധി തവണ
മലക്കം മറിഞ്ഞ കാർ താഴ്ച്ചയിലെ വീടിന്റെ
സമീപത്തായിട്ടാണ് ചെന്നു വീണത്. കാർ പൂർണമായും തകർന്നു.
കുമളിയിൽ നിന്ന് ചാത്തൻ തറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അബ്ദുൽ
റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. കനത്ത
മൂടൽ മഞ്ഞും മഴയുമാണ് അപകട കാരണം. പീരുമേട് ഹൈവേ പൊലീസിന്റെ
നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page