എസ് ഡി പി ഐ പാറത്തോട് പഞ്ചായത്ത് കമ്മറ്റി പ്രകടനം നടത്തി
പാറത്തോട്: കേന്ദ്ര ഗവണ്മെന്റ് നിത്യോപയോഗ സാധനങ്ങളുടെ മേൽ ജി എസ് റ്റി ചുമത്തി വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പാറത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി.നാസർ കിണറ്റിൻകര, ഷെഫീഖ് കുഴിക്കാട്ട്,അലിയാർ കെ യു, അബ്ദുൽജബ്ബർ,
റെഷീദ് മാമനക്കുന്നേൽ, അനീഷ് കുന്നനാത്ത്, ഫൈസൽ പറക്കുന്നേൽ, അനീഷ് പുത്തൻവീട്ടിൽ, ഷുക്കൂർ മേലേടത്ത്, അബ്ദുൽറഹീം കൊച്ചംപറമ്പിൽ, നൂഹ് തെക്കെപുതുക്കോട്ട് എന്നിവർ നേതൃത്വം നൽകി.