എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കന്ററി സ്ക്കൂൾ അനുവദിക്കണം.
എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കന്ററി സ്ക്കൂൾ അനുവദിക്കണം.
എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കന്ററി സ്ക്കൂൾ അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കൂടിയേറ്റ കർഷകരും , കോളനി നിവാസികളും തിങ്ങി പാർക്കുന്ന പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസസ്ഥാപനമാണ്. കൂടുതൽ സീറ്റുകൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ അകലെയുള്ള മറ്റു സ്കൂളുകളെയാണ്ആ ശ്രയിക്കുന്നത്. ഇതുമൂലം ഉന്നത പഠനത്തിന് പോകുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും നെട്ടോട്ടമോടുകയാണ്. മേഖലയുടെ സാമ്പത്തിക പിന്നോക്ക അവസ്ഥ കണക്കിലെടുത്തു സർക്കാർ സ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യമാണുയിരുന്നത്