വിനോദയാത്രാ സംഘത്തിലെ യുവാവ് റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചു
നെടുങ്കണ്ടം: വിനോദയാത്രാ സംഘത്തിലെ യുവാവ് റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചു . കുട്ടിക്കാനം വളഞ്ഞാംങ്കാന ത്തുള്ള റിസോർട്ടിൽ വച്ചായിരുന്നു അപകടം . എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ(30) ആണ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയത് ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു.
ഇവർ ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിൻ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത് തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു . പീരുമേട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മേൽനടപടികൾ സ്വീകരിച്ചു