നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും വിജയോത്സവവും നടത്തി
മുരിക്കുംവയൽ: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 30 ലക്ഷം രുപാ മുതൽ മുടക്കി നിർമ്മിക്കുന്ന സ്കൂൾ സംരക്ഷണ മതിലിൻ്റെ നിർമ്മാണ ഉദ്ഘാടനവും നൂറ് ശതമാനം വിജയം കൈവരിച്ച എസ് എസ് എൽ സി കുട്ടികളെയും പ്ലസ് ടൂ വിഎച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അഭിനന്ദന യോഗവും നടത്തി. പി ടി എ പ്രസിഡൻ്റ് സിജൂ കൈതമറ്റം അധ്യക്ഷത വഹിച്ചസമ്മേളനം പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസറ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.വിജയികളെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി.
ദിലീഷ് ദിവാകരന,സി.വി.അനിൽകുമാർ, കെ എൻ സോമരാജൻ ബെന്നി ചേറ്റുകുഴി സിനിമോൾ തടത്തിൽ, പ്രസന്നാ ഷിബു, പി ക പ്രദീപ്,പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി, വി കെ പുഷ്പകുമാരി (vHടE) പ്രിൻസിപ്പാൾ എച്ച് എം ഇൻ ചാർജ് റഫീക്ക് പി എ, സുരേഷ് കുമാർ ബി,
ബിജൂആൻറണി, എന്നിവർ പ്രസംഗിച്ചു.