കോരുത്തോട് റോഡില്‍ ഓടകള്‍ക്കുമീതെ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ‘കോണ്‍ക്രീറ്റി’ല്ലെന്ന് പരാതി
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഓടകള്‍ക്കുമീതെ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബുകളില്‍ കോണ്‍ക്രീറ്റില്ലെന്ന പരാതിയുമായി നാട്ടുകാര്‍.ചെറിയ വാഹനങ്ങള്‍ കയറുമ്പോള്‍ തന്നെ സ്‌ളാബുകള്‍ രണ്ടായി ഒടിയുകയാണ്.പഴയപനയ്ക്കച്ചിറയില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വഴിയില്‍ സ്ഥാപിച്ച സ്ലാബുകള്‍ ഒടിയുന്നത് രണ്ടാമത്തെ തവണയാണ്.ആദ്യം ഒടിഞ്ഞത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കയറിയപ്പോള്‍ സ്ലാബുകള്‍ വീണ്ടുമൊടിഞ്ഞു. ഇത്തരത്തില്‍ വാഹനം കയറിയാലുടന്‍ ഒടിയുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ കോണ്‍ക്രീറ്റുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.ഒരു കിലോമീറ്ററിന് ഒരുകോടിയോളം രൂപ മുടക്കിയാണ് റോഡ് പണിയെന്നാണ് അവകാശവാദം