കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെ ആദി മുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഖുറാൻ മന: പാഠമാക്കിയ മദ്രസ വിദ്യാർത്ഥികൾക്കും മെമൻ റ്റോയും ക്യാഷ് അവാർഡു o സമ്മാനിച്ചു. നൈനാർ പള്ളി വളപ്പിൽ നടന്ന യോഗത്തിൽ വെച്ച് ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ് ദുൽ സലാം പാറയ്ക്കൽ അവാർഡുകൾ നൽകി. നൈനാർ പള്ളി ചീഫ് ഇമാം അജാ സുൽ കൗസരി യോഗം ഉൽഘാടനം ചെയ്തു. ഷെഫീഖ് താഴത്തുവീട്ടിൽ, ഇല്ലിയാസ് ചെരിവുപുറം, റിയാസ് കരിപ്പായിൽ, കെ എം നാസർ , അലി എന്നിവർ സംസാരിച്ചു.