മുണ്ടക്കയത്ത് പതിനൊന്നുകാരിയോട് ലൈംഗിക അതിക്രമം; വെള്ളനാടി സ്വദേശി പിടിയിൽ;

മുണ്ടക്കയത്ത് 11 കാരിയോട് ലൈംഗിക അതിക്രമം; മുണ്ടക്കയം ഇടക്കുന്നം സ്വദേശി പിടിയിൽ; അറസ്റ്റ് ചെയ്തത് മുണ്ടക്കയം പൊലീസ്

കോട്ടയം: മുണ്ടക്കയത്ത് പതിനൊന്നുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇടക്കുന്നം വെള്ളനാടി എസ്റ്റേറ്റിൽ ആശുപത്രി ഭാഗത്ത് ശ്യാംലാലിനെ(26)യാണ് മുണ്ടക്കയം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി അതിക്രമത്തിന്റെ വിവരം ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്നു, ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സംഘം കേസെടുത്തു. ഇതിനു ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതിയെ എസ്.ഐ അനീഷ് പി.എസ്, ഗ്രേഡ് എസ് .ഐ അനൂബ്കുമാർ, സി പി ഓ മാരായ രഞ്ജിത് എസ് നായർ, ശരത്ചന്ദ്രൻ, രേഖാ റാം, റോബിൻ എന്നിവർ ഉൾപെട്ട സംഘം അറസ്റ്റ്‌ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page