കൈക്കൂലികേസില്‍ അറസ്റ്റിലായ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കോടതി റിമാൻഡ് ചെയ്തു
കൊക്കയാര്‍: കൈക്കൂലികേസില്‍ അറസ്റ്റിലായ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എല്‍ ദാനിയേലിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.ഇന്ന് വിജിലന്‍സ് സംഘം പരാതിക്കാരന്റെയും കൃഷി ഓഫീസറുടെയും മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്ച യാണ് പടുതാ കുളം നിർമ്മിക്കുന്നതിനു ശുപാർശ ചെയ്യുന്നതിന് കൈക്കൂലി വാങ്ങവേ വിജിലൻസ് ഇടുക്കി ഡി വൈ എസ് പി എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്