കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിലെ കൊടും വളവിലെ കുഴി അപകട ഭീഷണിയുയർത്തുന്നു
കാഞ്ഞിരപ്പള്ളി:ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിലെ കൊടും വളവിലെ കുഴി അപകട ഭീഷണിയുയർത്തുന്നു. കോട്ടയം ഭാഗത്തേക്ക് പോകുന്ന ഭാഗത്ത് റോഡിന്റെ അരികിലാണ് അപകടക്കുഴി. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. വാഹനങ്ങൾ വരുമ്പോൾ പെട്ടെന്ന് റോഡ് സൈഡിലേക്ക് മാറുന്ന കാൽനട യാത്രക്കാരും കുഴിയിൽ വീഴാറുണ്ട്.ഇപ്പോൾ താൽക്കാലികമായി കമ്പുകൾ വെച്ചു വേലികെട്ടി തിരിച്ചിട്ടിരിക്കുകയാണ്