പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു
പാറത്തോട്: സജി ചെറിയാൻ എം.എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു് കെ പി സി സി അഹ്വാനപ്രകാരം പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് റ്റി എം ഖനീഫ ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം,ഷാജി തുണ്ടിയിൽ എന്നിവരും കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, സജീവ് മുണ്ടയ്ക്കൽ,പി എം മുഹമ്മദ് ഖനീഫ,റെജി മൈലയ്ക്കൽ, ബാബുദാസ് ആചാരി,പി.എം. സെയ്നില്ലാവുദ്ദീൻ, റെജി മൈലയ്ക്കൽ,ജിയോ പൊടിമറ്റം എന്നിവർ പങ്കെടുത്തു