എരുമേലിയിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു
എരുമേലി : എരുമേലിയിൽ
കുറുക്കന്റെ ആക്രമണത്തിൽ രണ്ട്
വീട്ടമ്മമാരെ പരിക്കുകളോടെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ദേഹത്തേക്ക് ചാടി വീണ
കുറുക്കനിൽ നിന്നും ഭാഗ്യം കൊണ്ട് ഒരു
പെൺകുട്ടി പരിക്കുകളില്ലാതെ രക്ഷപെട്ടു.
എരുമേലിക്കടുത്ത് പേരൂർതോട് ഭാഗത്താണ്
സംഭവം. ഉയരം കുറഞ്ഞ നായയുടെ മാതിരി
രൂപത്തിലുള്ള കുറുക്കൻ ആണ്
ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പുത്തൻപുരയ്ക്കൽ നസീറിന്റെ ഭാര്യ ഷീജ
(45) യെയും തുണ്ടിയിൽ രാധ (70)
യെയുമാണ് കുറുക്കൻ ആക്രമിച്ച് പരിക്ക്
ഏല്പിച്ചത്. ഷീജയെ വീടിന് മുമ്പിൽ വെച്ചാണ്
കുറുക്കൻ ആക്രമിച്ചത്. മുഖത്തും കയ്യിലും
കാലുകളിലും കടിയേറ്റ് പരിക്കുകളുണ്ട്.
മകളുടെ നേർക്കും കുറുക്കൻ
ചാടിവീണിരുന്നു. എന്നാൽ മകൾക്ക് പെട്ടന്ന്
ഓടി രക്ഷപെടാനായി. വയോധികയായ
രാധയുടെ കാലിലാണ് കുറുക്കൻ കടിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്കും
പ്രതിരോധ കുത്തിവെയ്പ്പും ചികിത്സയും
നൽകി.