കോട്ടയം കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം അമലഗിരിയിൽ മരം വീണു; വൻ ഗതാഗതക്കുരുക്ക്
കോട്ടയം കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം അമലഗിരിയിൽ മരം വീണു; വൻ ഗതാഗതക്കുരുക്ക്; ഗതാഗതം തടസപ്പെട്ടു; വൻ ഗതാഗതക്കുരുക്ക്
കോട്ടയം: കോട്ടയം കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം അമലഗിരിയിൽ റോഡിലേയ്ക്കു മരം വീണു. കനത്ത മഴയെ തുടർന്നാണ് റോഡിലേയ്്ക്കു മരം വീണത്. മരത്തിനൊപ്പം റോഡിൽ മണ്ണിടിഞ്ഞ് വീഴുക കൂടി ചെയ്തതോടെ ഗതാഗതം പൂർണമായും തടസപ്പെടുത്്തു. പുല്ലുപാറയ്ക്കു സമീപം അമലഗിരിയിലെ റോഡിനു മധ്യത്തിലാണ് മരം വീണത്. റോഡിന്റെ മധ്യത്തിൽ മരം വീണു കിടക്കുന്നതിനാൽ റോഡിലൂടെ ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ സാധിക്കുന്നില്ല.
രാവിലെ ഏഴരയോടെയാണ് റോഡിനു നടുവിൽ വൻ മരം കടപുഴകി വീണത്. ഇതോടെ റോഡിലെ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ കോട്ടയം കുമളി റൂട്ടിൽ അരമണിക്കൂറോളമായി ഗതാഗതം പൂർണമായും മുടങ്ങിയിരിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനാ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും സംഭവ സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്.