പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു
പാലാ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടിൽ റെജിയുടെ മകൻ അമൽ റെജി (23) ആണ് പിടിയിലായത്.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് മാതാപിതാക്കളുടെ കൂടെ ഹോസ്പിറ്റലിൽ എത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധിച്ച ഡോക്ടർ അറിയിച്ചതനുസരിച്ച് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അമലിനെ കണ്ടെത്തുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും പോലീസ് മനസ്സിലാക്കി. മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടോംസൺ കെ.പി.യുടെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ് എം.ഡി., ഷാജി സെബാസ്റ്റ്യൻ, ജസ്റ്റിൻ, സുമിഷ് മക്മില്ലൻ, ജോഷി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.