ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം : മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
തിരുവനന്തപുരം :ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം : മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
ഇന്നു രാവിലെ എകെജി സെൻ്ററിൽ എത്തിയ മന്ത്രി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം രാജിവയ്ക്കില്ല എന്ന് അറിയിച്ചു എങ്കിലും വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം ഉണ്ടായത്
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞിരുന്നു_ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു__തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല എന്ന് പറഞ്ഞ മന്ത്രി കോടതികളെയും വിമർശിച്ചു._
മന്ത്രിയുടെ പരാമർശത്തിനെ രൂക്ഷമായ വിമർശനമാണ് വിവിധ നേതാക്കളിൽ നിന്നും, രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായത്.
ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു.