നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു
പാലാ:നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്.പ്ലാശനാൽ കലേ ക്കണ്ടം ഭാഗത്ത് ഇന്ന് വൈകിട്ടാരുന്നു അപകടം. കാവുംകണ്ടത്ത് കോഴിഫാo സൂപ്പർവൈസറായ റോബിൻ മലബാർ ഭാഗത്തുള്ള ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് വിട്ടുകാർക്കൊപ്പം ചേരുന്നതിന് പാലായിലേക്ക് വരും വഴിയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.