മുരിക്കുംവയൽ വൊക്കേഷണൽ പഠന ബോധവത്കരണ സെമിനാർ നടത്തി ഹയർ സെക്കന്ററി സ്കൂളിൽ
മുണ്ടക്കയം :മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ രക്ഷിതാകൾക്കായി പഠന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.സിജു കൈതമറ്റം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം ശു ഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ എം.ൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകുന്ന പ്രതിഭാ പുരസ്കാരം ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.രക്ഷിതാകൾക്കായി കഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ. എൻ പഠന ക്ലാസ്സ് നയിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് എം. പി.,ജയലാൽ കെ.വി,എന്നിവർ പ്രസംഗിച്ചു.