പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ അധിക ബാച്ച്‌ അനുവദിക്കാന്‍ താമസിച്ചതു പ്രവേശന നടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധിക സീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ പിന്നീട് അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page