സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം നടത്തി
പാറത്തോട്: ഡി.വൈ.എഫ്.ഐ പാറത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും,സി.പി .എം ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ.പി.ഷാനവാസ് നിർവ്വഹിച്ചു.ചടങ്ങിൽ പാറത്തോട് പഞ്ചായത്തിലെ SSLC ,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ഉപഹാരം നൽകി ആദരിച്ചു.മേഖല ജോ. സെക്രട്ടറി അച്ചുമോൾ അദ്ധ്യക്ഷയായി.
ബ്ലോക്ക് പ്രസിഡന്റ് എം. എ റിബിൻ ഷാ, സെക്രട്ടറി ബി ആർ അൻഷാദ്, മേഖല സെക്രട്ടറി ഷെമീർ അസീസ്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ശശികുമാർ, ലീന,ഡിവൈഎഫ്ഐ മുൻ ബ്ളോക് പ്രസിഡണ്ട് വി.എം.ഷാജഹാൻ, സദ്ദാം കനിക്കുട്ടി ,വികാസ് ബാലൻ,നവീൻ കെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.