സി ഐ റ്റി യു കോരുത്തോട് പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം നടത്തി
കോരുത്തോട്: സി ഐ റ്റി യു കോരുത്തോട് പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം മടുക്ക സഹൃദയ ലൈബ്രറി ഹാളിൽ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി വിപി ഇസ്മയിൽ ഉത്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി മെമ്പർ പ്രദീപ് അധ്യക്ഷത വഹിച്ചു. കോരുത്തോട് പഞ്ചായത്തിലെ വിവിധ യൂണിയനിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനത്തിൽ സി ഐ റ്റി യു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി എസ് സുരേന്ദ്രൻ, ജനറൽ വർക്കേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് കെഎം രാജേഷ്, സി ഐ റ്റി യു ഏരിയ കമ്മറ്റി മെമ്പറും ആശ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി യുമായ സിനു സോമൻ, സിപിഐഎം ഏരിയ കമ്മറ്റി മെമ്പർ വി എൻ പീതംബരൻ, ലോക്കൽ സെക്രട്ടറി പികെ സുധീർ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കോരുത്തോട് പഞ്ചായത്ത് സെക്രട്ടറി കെ പി അജയകുമാർ, ഇ ആർ മധു, വി ആർ സജി, ജിജിമോൾ ഷാജി തുടങ്ങിയവർ സംസാരിച്ചു. കെഎം രാജേഷ് കൺവീനർ ആയുള്ള 21 അംഗ കോഡിനേഷൻ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.