മദ്രസകൾക്കെതിരെ ഗവർണറുടെ പ്രസ്താവന പ്രതിക്ഷേധ മുറ്റം സംഘടിപ്പിച്ചു
മദ്രസകൾക്കെതിരെ ഗവർണറുടെ പ്രസ്താവന പ്രതിക്ഷേധ മുറ്റം സംഘടിപ്പിച്ചു
പുഞ്ചവയൽ: മദ്രസകൾക്കെതിരെ കേരള ഗവർണർ ആരിഫ് ഖാൻ നടത്തിയ വിധ്വേഷ പ്രസ്‌താവന പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുഞ്ചവയൽ തർബിയത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമുറ്റം സംഘടിപ്പിച്ചു. കുളമാക്കൽ ജമാഅത്ത് പ്രസിഡന്റ് ലത്തീഫ് പാറക്കൽ അധ്യക്ഷത വഹിച്ചു. കുളമാക്കൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ചീഫ് ഇമാം അമീൻ മൗലവി ഉദ്‌ഘാടനം നിർവഹിച്ചു. മത വിദ്യാഭ്യാസം എന്നാൽ മാനവികവും, ആത്മീയവും ആയ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്നവയാണെന്നും ഗവർണർ ആരോപിക്കുന്നത് പോലെ ഉള്ള ഹീനകൃത്യങ്ങൾ പടിപ്പിക്കുന്നവ അല്ലെന്നും അമീൻ മൗലവി അഭിപ്രായപ്പെട്ടു. സെക്രട്ടറി അബ്ദുൽ അസീസ്, കമ്മറ്റിയംഗങ്ങളായ അബ്ദുൽ കരീം, സെയ്ദ് മുഹമ്മദ്, മദ്രസ അധ്യാപകൻ സുലൈമാൻ മണ്ണാറു തോട്ടം എന്നിവർ നേതൃത്വം നൽകി.