സി ഐ റ്റി യു കോരുത്തോട് പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം
കോരുത്തോട്: സി ഐ റ്റി യു കോരുത്തോട് പഞ്ചായത്ത് കോർഡിനേഷൻ സമ്മേളനം ജൂലൈ 3 ന് മടുക്ക സഹൃദയ ലൈബ്രറി ഹാളിൽ നടക്കും.3pm ന് ആരംഭിക്കുന്ന സമ്മേളനം സി ഐ റ്റു യു കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി വി പി ഇസ്മയിൽ ഉത്ഘാടനം ചെയ്യും. സി ഐ റ്റി യു കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി മെമ്പർമാരായ കെ എം രാജേഷ്, പ്രദീപ്, സിനു സോമൻ, വിവിധ ട്രേഡ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറിമാരായ പി കെ സുധീർ, കെ പി അജയകുമാർ, എം എസ് ശശിധരൻ, ബാബു മാത്യു, തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി മെമ്പർ വി എൻ പീതംബരൻ, കർഷക സംഘo ഏരിയ ജോയിന്റ് സെക്രട്ടറി എം എസ് ബാബുക്കുട്ടൻ, കെ എസ് കെ റ്റി യു ഏരിയ വൈസ് പ്രസിഡന്റ് വി ടി ബാബു, കെ ആർ സെയിൻ, എൻ ആർ ഇ ജി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി ശശി, തുടങ്ങിയവർ സംസാരിക്കും.