മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ അദ്ധ്യാപക സംഗമം
ഓർമ്മയിലെ മുരിക്കുംവയൽ 2022
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നത് 2000 ൽ ആണ് ഏതാണ്ട് 22 വർഷകാലം പല സമയങ്ങളിൽ താൽകാലിക അധ്യാപകരായും സ്ഥിര അദ്ധ്യാപകരായും അനധ്യാപകരായും സേവനം അനുഷ്ഠിച്ചവരുടെ ഒരു സംഗമം രണ്ടാം തിയതി ശനി രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ വച്ച് നടത്തും.പ്രിൻസിപ്പാൾ ഇൻ ചാർജ് എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യും മുഖ്യ പ്രഭാഷണം സിജൂ കൈതമറ്റം നിർവഹിക്കും. റഫീക്ക് പി എ, എച്ച് എം ഇൻ ചാർജ് വി കെ പുഷ്പകുമാരി, വി എച്ച് എസ് സി പ്രിൻസിപ്പൽ റോബിൻ പി സുരേഷ് കുമാർ ബി, രാജമ്മ ടി ആർ, എച്ച് എം ജയലാൽ കെ വി എന്നിവർ സംസാരിക്കും